ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി തീർത്ഥാടകർക്ക് ദാരുണാന്ത്യം. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് അപകടമുണ്ടായത്. 2 സ്ത്രീകളുൾപ്പെടെ 6 തീർത്ഥാടകരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.

