തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തലയോട്ടികളും എല്ലുകളും കണ്ടെത്തി. തിരുവനന്തപുരം പൂങ്കുളത്താണ് സംഭവം. തൈക്കാട് സ്വദേശി അബ്ദുല്ലയുടെ പുരയിടത്തിലാണ് തലയോട്ടി അടക്കമുള്ള അസ്ഥികൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. പുരയിടം നോക്കി നടത്തുന്ന രാധാകൃഷ്ണന് രാവിലെ ചക്കയിടാന്‍ വന്നപ്പോഴാണ് തലയോട്ടികള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. ഒരു തലയോട്ടിയില്‍ വാസു എന്ന് പേന കൊണ്ട് എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറില്‍ കെട്ടി മതിലിന് അകത്തേക്ക് എറിഞ്ഞ നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. മതിലിന്റെ അപ്പുറത്ത് നിന്ന് പറമ്പിലേക്ക് ആരോ വലിച്ചെറിഞ്ഞെന്നാണ് രാധാകൃഷ്ണന് പറഞ്ഞത്. ഇന്നലെ വൈകീട്ട് പറമ്പിൽ ഇറങ്ങിയപ്പോൾ അസാധാരണമായി ഒന്നും കണ്ടില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തലയോട്ടികളും എല്ലുകളും കണ്ടെത്തി

