Headlines

സ്മൃതി മന്ദാനക്ക് ആദ്യ ടി 20 സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ  ഇന്ത്യക്ക് വമ്പൻ ജയം

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും വിജയം. ആദ്യ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പതറി വീഴുകയായിരുന്നു.മത്സരത്തിൽ മൂന്ന് സിക്‌സറും 15 ഫോറുകളും അടക്കം താരം 62 പന്തിൽ 112 റൺസ് നേടി. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഷഫാലി വര്‍മ്മ 20 റൺസും ഹര്‍ലീന്‍ ഡിയോള്‍ 43 റൺസും നേടി പുറത്തായി. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിന മത്സരങ്ങളിലും കളിക്കും.

ഇംഗ്ലീഷ് വനിതകളുടെ മറുപടി 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മറ്റൊരു ഓപ്പണര്‍ ഷഫാലി വെര്‍മ്മ 20(22), റണ്‍സ് നേടിയപ്പോള്‍ 23 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയ ഹാര്‍ലീന്‍ ഡിയോള്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. റിച്ച ഘോഷ് 12(6) റണ്‍സ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗ്‌സ് 0(2) നിരാശപ്പെടുത്തി. അമന്‍ജോത് കൗര്‍ 3*(3), ദീപ്തി ശര്‍മ്മ 7*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലോറ ബെല്‍ ബൗളിംഗില്‍ തിളങ്ങി. യെം ആര്‍ലോട്ട്, സോഫി എക്കിള്‍സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് വനിതകളെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 66(42) റണ്‍സ് നേടിയ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് മാത്രമാണ് പിടിച്ചുനിന്നത്. 12 റണ്‍സ് നേടിയ യെം ആര്‍ലോട്ട് ആണ് പിന്നീടുള്ള ടോപ് സ്‌കോറര്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: