വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 73 ചാക്ക് നിരോധിത പുകയില ഉല്‍പന്നമായ പാന്‍മസാല മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളായ റഷീദ്, സുലൈമാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പൊലീസ് മേധാവിയുടെ ഡെന്‍സാഫ് ടീമിലെ അംഗങ്ങളും ചേര്‍ന്നായിരുന്നു വാഹനപരിശോധന.

