ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിയിൽ താമസിക്കുന്ന ആഗ്നസ്, തങ്കരാജ് എന്നിവരെയാണ് ഇവരുടെ മകനായ ബാബു (47) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്


ഇറച്ചി വെട്ടുകാരനാണ് പിടിയിലായ ബാബു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നു. സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിവാഹിതനാണ്. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: