Headlines

വർഗീയ ഫാസിസത്തെ ചെറുക്കാൻ ശ്രീനാരായണ ദർശനങ്ങൾ വഴികാട്ടിയാകും : മുല്ലക്കര രത്നാകരൻ



കഴക്കൂട്ടം: വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ ഭരണഘടനയെ ധ്വംസിക്കുകയും ജനാധിപത്യ മതനിരപേക്ഷ നിലപാടുകളെ തമസ്കരിക്കുകയും ചെയ്യുമ്പോൾ നവോത്ഥാന നായകർ നൽകിയ ദർശനം ഇന്ത്യക്ക് പൊതു ദിശാബോധം നൽകുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു.

സിപിഐ പൗഡിക്കോണം ലോക്കൽ സമ്മേളനത്തിനോടനുബന്ധിച്ചു നവോത്ഥാന നായകനും സമകാലീന പ്രസക്തിയും എന്ന വിഷയത്തിൽ ചെമ്പഴന്തി ഗുരുകുലം അമിനിറ്റി സെന്ററിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലക്കര.

കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രീണനങ്ങൾക്കെതിരായി അടിയുറച്ച നിലപാട് കൈകൊണ്ട പാർട്ടിയാണ്. ഇന്നും ആ പോരാട്ട ഭൂമിയിൽ സാംസ്കാരിക ചിന്തകൾ ഉയർത്തിപ്പിടിച്ചു ആശയപരമായ ആയുധമണിഞ്ഞു കമ്മ്യൂണിസ്റ്റ് പാർട്ടി പൊരുതി കൊണ്ടിരിക്കുന്നെന്നും മുല്ലക്കര പറഞ്ഞു.

സിപിഐ സംസ്‌ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിർമ്മാല്യം വാമദേവൻ ചുള്ളാളം ബാബുരാജ്, സിപിഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു, പൗഡിക്കോണം ലോക്കൽ സെക്രട്ടറി പ്രതീഷ് മോഹൻ, ഷാനു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: