Headlines

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

തിരുവന്തപുരം: ഈ അധ്യനവർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് നാലുമുതൽ മാർച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിർണയക്യാമ്പ് ഏപ്രിൽ 3 മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കുമെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എൽസി പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. കുട്ടികൾ നല്ലരീതിയിൽ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി മോഡൽ ഫെബ്രുവരി 19 മുതൽ 23വരെയായിരിക്കും. ഐടി മോഡൽ പരീക്ഷ ജനുവരി 17 -ജനുവരി 29വരെ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതൽ 14 വരെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു

ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ഒന്നുമുതൽ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞുയ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്റെ പരീക്ഷ നിപ സാഹചര്യത്തിൽ മാറ്റിവച്ചതായും ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 9 മുതൽ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസി ഇംപ്രൂവ്മെന്റ് പരീക്ഷയും ഒക്ടോബർ 9 മുതൽ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.27,633 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1 മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്

മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്സ്

മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ

11.15 വരെ ബയോളജി മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: