തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ മൂന്നു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശ്ശൂർ വടക്കേ സ്റ്റാൻറിലുള്ള സന, സ്വരാജ് റൗണ്ടിലുള്ള വൈറ്റ് പാലസ്, മണ്ണുത്തി മയൂര ഇൻ എന്നീ ഹോട്ടലുകളിൽ നിന്നാണ് തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടൽ സനയിൽ നിന്ന് പഴകിയ പൊറോട്ട, ചപ്പാത്തി, കോളി ഫ്ളവർ, പഴകിയ ബീൻസ് എന്നിവയാണ് പിടികൂടിയത്. ഈ ഹോട്ടലിലെ അടുക്കള വൃത്തിഹീനമാണെന്നും പരിശോധനയിൽ കണ്ടെത്തി.
വൈറ്റ് പാലസിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത രണ്ടു കിലോ ഇറച്ചിയും ഉപയോഗശൂന്യമായ പുഴുങ്ങിയ മുട്ടയും പിടികൂടി. മയൂര ഇന്നിൽ നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ ബിരിയാണി റൈസ്, പഴകിയ മാംസം ഒരു കിലോ എന്നിവയാണ് കണ്ടെത്തിയത്. പരിശോധന വരും തുടരുമെന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് പറഞ്ഞു.
