കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാര്‍ത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും.
2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്മനം പരിപ്പ് സ്വദേശിനിയാണ്
നടിയും സംരംഭകയുമായ അഞ്ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.


