വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ;ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു

തിരുവനന്തപുരം: വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച്‌ 2000 രൂപയാക്കി വർധിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ഷേമ പെൻഷൻ വർധന പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ തുക 1600ല്‍ നിന്നാണ് 2000 രൂപയാക്കി സർക്കാർ വർധിപ്പിച്ചത്.

തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വമ്പൻ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

സ്ത്രീ സുരക്ഷയ്ക്ക് സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം 1000 രൂപ വീതം അർഹരായ സ്ത്രീകള്‍ക്ക് നല്‍കും. ഇത്തരത്തില്‍ സംസ്ഥാനത്തെ 33 ലക്ഷം സ്ത്രീകള്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും.ഇതുവരെയുള്ള കുടിശ്ശിക നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: