Headlines

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം; ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി



തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടികളുമായി എയർ ഇന്ത്യ എക്സ്പ്രസ്. തുടർച്ചയായ രണ്ടാം ദിവസവും ജീവനക്കാർ എത്താതിരുന്നതോടെ ഡ്യൂട്ടിക്കെത്താത്ത ജീവനക്കാർക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: