അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് കേന്ദ്രത്തിനോട് അഭ്യർത്ഥിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ്
ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലവർധന കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് വ്യോമയാന മന്ത്രാലയത്തോട് അടിയന്തര സഹായം അഭ്യർത്ഥിച്ചു. നിലവിലെ പ്രതിസന്ധി വ്യോമയാന വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിച്ചതായും അതു മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും കേന്ദ്രത്തിനയച്ച കത്തിൽ ഫെഡറേഷൻ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതും ഹോർമുസ് ഉപരോധവും വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന എയർലൈൻസ് ഫെഡറേഷൻ കേന്ദ്രസർക്കാരിനോട്…

