തൃശൂർ: ഇന്ന് പുലർച്ചെ തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
