Headlines

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങി; നാല് യാത്രക്കാർ എതിർദിശയിൽ വന്ന ട്രെയിനിടിച്ച് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാർ എതിർദിശയിൽ വന്ന ട്രെയിനിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകുന്നേരം 4.15 ഓടെയാണ് രാജ്യം നടുങ്ങിയ ഈ ദുരന്തമുണ്ടായത്. ഖജുരാഹോ – ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത് യാത്രക്കാരിൽ ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് ഇന്റർസിറ്റി എക്സ്പ്രസ് ഹെതംപൂർ സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിനിന് തീപിടിച്ചെന്ന തരത്തിലുള്ള അഭ്യൂഹം ചിലർ പരത്തിയത്….

Read More

തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് സ്റ്റോപ്പിൽ നിർത്താൻ മറന്നു;റിവേഴ്‌സ് എടുത്ത് തിരിച്ചെത്തിച്ചു

    കൊല്ലം : ഇന്റര്‍സിറ്റി എക്‌സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റിയാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. കൊല്ലത്താണ് സംഭവം. മയ്യനാടായിരുന്നു ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ട്രെയിന്‍ വിട്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. അബദ്ധം മനസിലായതോടെ ട്രെയില്‍ റിവേഴ്‌സ് എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കില്ല. സിഗ്‌നല്‍ ഇല്ലാത്ത സ്റ്റേഷനില്‍ സമയക്രമം അനുസരിച്ചാണ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ബോധപൂര്‍വ്വം അല്ലാത്ത വീഴ്ചയെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

Read More

ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്

തിരുവനന്തപുരം: ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നമ്പർ 12624 – തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്മാർച്ച് 14-ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി ഓടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം…

Read More

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി ‘അടുത്ത സ്റ്റേഷൻ’ വരെ ടിടിഇ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം നിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ ടിടിഇയുടെ…

Read More

ട്രെയിനിൽ ടിക്കറ്റില്ലാതെ കയറിയോ? പരിഭ്രമിക്കേണ്ട, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്

കൊച്ചി : ട്രെയിൻ കിട്ടാനുള്ള തിരക്ക് മൂലമോ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമോ അപ്രതീക്ഷിതമായി ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നത് ചിലരെങ്കിലും ഒരിക്കലെങ്കിലും നേരിട്ട പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ ടിടിഇയെ (TTE) കൂടി കണ്ടാൽ പിന്നെ തീർന്നു. എന്നാൽ ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, റെയിൽവേ നിയമങ്ങൾ യാത്രക്കാർക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ടെന്നും നിങ്ങൾക്ക് അറിയാമോ ? ടിക്കറ്റില്ലാത്ത യാത്രക്കാരോട് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറാൻ ടിടിഇക്ക് നിയമപരമായി അധികാരമില്ല. യാത്രക്കാരനിൽ നിന്നും യാത്രാക്കൂലിയും നിശ്ചിത…

Read More

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, രക്ഷാപ്രവര്‍ത്തനം

മാഡ്രിഡ്: സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 മരണം. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തില്‍ 73 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയില്‍ നിന്ന് പുറപ്പെട്ട് പത്ത്…

Read More

നാളെ മുതല്‍ ട്രെയിന്‍ സമയം മാറും

കൊച്ചി: റെയില്‍വേയുടെ പുതിയ സമയക്രമം നാളെമുതല്‍ പ്രാബല്യത്തില്‍. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത്…

Read More

യാത്രക്കാരുടെ ശ്രദ്ധക്ക്; ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട്

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തന്നെ ആദ്യ ചാർട്ട് തയാറാകും. ഇതുവഴി യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്. റിസർവേഷൻ ചാർട്ട് തയാറാക്കൽ: പുതുക്കിയ സമയക്രമം രാവിലെ അഞ്ച് മുതൽ ഉച്ചക്ക് രണ്ട് വരെ പുറപ്പെടുന്ന…

Read More

അറിഞ്ഞോ? ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം

ദീപാവലിക്ക് വീട്ടിലേക്ക് ട്രെയിനിൽ പോകാൻ പദ്ധതിയിടുന്നവരെ കാത്ത് ഒരു പ്രധാന മാറ്റം. ഒക്ടോബർ 1 മുതൽ പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം നടപ്പിലാക്കും. മുമ്പ്, ഈ നിയമം തത്കാൽ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഇത് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയിൽവേ ഈ പ്രധാന തീരുമാനം എടുത്തത്. അതിന്റെ ഫലമായി 2025 ഒക്ടോബർ 1 മുതൽ നിയമങ്ങളിൽ മാറ്റം വരും. പുതിയ നിയമം അനുസരിച്ച്,…

Read More

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും. രാത്രികാല സർവീസാണിത്. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-നാണ് നിലമ്പൂരിലേക്ക് യാത്ര ആരംഭിക്കുക. നിലമ്പൂർ ലൈനിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതോടെയാണ് മെമു മലയോര പട്ടണത്തിലേക്ക് എത്തുന്നത്. നിരവധി ദീർഘദൂര ട്രെയിനുകൾക്കുള്ള കണക്ഷനായും ഈ ട്രെയിൻ മാറും. രാത്രി 8.35-ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 10.05-ന് നിലമ്പൂരില്‍ എത്തും. പിന്നീട്, പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 4.55-ന് എത്തും. ഓരോ മിനുട്ട് വീതമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial