കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. വ്യാഴാഴ്ച അലഹബാദിൽ വച്ചാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്.
കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്. മൃതദേഹം ഇപ്പോൾ അലഹബാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സർക്കാർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവർത്തകരും

