ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ കോടതി ഇടപെടുമെന്ന് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണം. കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം.
കരട് പട്ടികയില്‍ പോരായ്മ ഉണ്ടെങ്കില്‍ വിശദമായ വാദം ഓഗസ്റ്റ് 12നും 13 നും കേള്‍ക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ ഉള്‍പ്പെടുത്തല്‍ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
