തിരുവനന്തപുരം: വെഞ്ഞാറമൂട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി ജിത്തുവാണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ പ്രതി അതിക്രമിച്ച് കടക്കുകയായിരുന്നു. രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് ജിത്തു വയോധികയെ പീഡിപ്പിച്ചത്. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജിത്തുവിനെ കോടതി റിമാൻഡ് ചെയ്തു.


