എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ

പറവൂർ: എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണ ശ്രമം നടത്തിയ പ്രതികൾ പിടിയിൽ. ഇളന്തിക്കര കവലയിൽ
സ്വകാര്യ വ്യക്തി നടത്തുന്ന എടിഎം കൗണ്ടറിലായിരിക്കുന്നു സംഭവം. എടിഎം കുത്തിപ്പൊളിച്ചു പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നെന്നാണു പോലീസിന്റെ നിഗമനം. സെൻസർ പ്രവർത്തിച്ചു സൈറൻ മുഴങ്ങിയതോടെ പ്രതികൾ പേടിച്ച് സൈക്കിൾ എടിഎം കൗണ്ടറിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്. പ്രദേശവാസികൾ തന്നെ ആകാം കവർച്ചാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.


പ്രതികൾ തലയിൽ മുണ്ട് ഇട്ടു മുഖം മറച്ചാണ് എടിഎം കൗണ്ടറിലേക്ക് പ്രവേശിച്ചത്. എ.ടി.എമ്മിന് നാശനഷ്ടമുണ്ടാക്കുകയോ പണം മോഷ്‌ടിക്കുകയോ ചെയ്‌തിട്ടില്ല. ടാറ്റ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തു സ്വകാര്യ വ്യക്തി നടത്തുന്ന എടിഎമ്മിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എ.ടി.എം ഉടമ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. സൈക്കിൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: