Headlines

സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒന്നാംസ്ഥാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

തിരുവനന്തപുരം: 2022-23 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു.

കാസർകോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്. അതേസമയം, മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസർകോട് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് പങ്കിട്ടു.

ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായി തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയ്ക്കാണ് മൂന്നാം സ്ഥാനം. മികച്ച മുൻസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം കോർപ്പറേഷനാണ്.

ഒന്നാംസ്ഥാനം നേടുന്നവർക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 30 ലക്ഷവുമാണ് പുസ്‌കാരത്തുക. പുരസ്കാരങ്ങൾ ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹാളിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: