
2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ 100 കോടി 5ജി വരിക്കാരുണ്ടാവും- ടെലികോം സെക്രട്ടറി
ന്യൂഡല്‍ഹി: 2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ 100 കോടി 5ജി വരിക്കാരുണ്ടാകുമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തല്‍. ആഗോള തലത്തില്‍ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ സാക്ഷിയായതെന്നും ഇതുവരെ 4.7 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടെലികോം 5ജി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 99.6 ശതമാനം ജില്ലകളിലും 5ജി എത്തിക്കഴിഞ്ഞു. ആകെ മൊബൈല്‍ ഉപഭോക്താക്കളില്‍ 23 ശതമാനം പേരിലേക്കും 5ജി എത്തിക്കഴിഞ്ഞു. ഇത് 2030 ആവുമ്പോഴേക്കും 100 കോടിയാകുമെന്നാണ്…