ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍
ഗാന്ധിനഗര്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ അഭാവമാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2026 ജനുവരി 21 വരേയുള്ള കണക്കുകളാണിത്. ഗുജറാത്ത് സര്‍ക്കാറാണ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഗോത്രവര്‍ഗ മേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം. അധ്യാപക ക്ഷാമമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ‘വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലോ, അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം പൂജ്യം ആണെങ്കില്‍, വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,…

