ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും
ന്യൂഡൽഹി : ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആർകോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ‘ ആധാർ ആപ്പ് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു. കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്‌ലൈനായി വിവരങ്ങൾ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ്…

