ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി; അധിക സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി, ക്രമീകരണങ്ങൾ അറിയാം
തിരുവനന്തപുരം : ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങൾ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകൾ ഉടൻ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളുടെ ബസുകൾ ലൈൻ അപ്പും…

