വീടിനുളളില്‍ സ്ഥാപിച്ച എസിയിൽ നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി
തിരുവനന്തപുരം: ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയർ കണ്ടീഷനറിനുള്ളില്‍ (എസി) നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി ചെറുവയ്ക്കല്‍ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയുടെ അകത്തുനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലുപോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ മാധവ് വനം വകുപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായത്….

