ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ഫുട്ബോൾ കളിച്ച് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ടു. 25 കാരന് ദാരുണാന്ത്യം. റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്. പന്തളം സ്വദേശി 25 കാരനായ സൂരജ് എസ് ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്. സുരേഷ് കുമാറും ശ്രീലേഖയുമാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്….

Read More

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു പെൺകുട്ടി മരിച്ചു. കട്ടപ്പന സ്വദേശി അനീറ്റ (15) ആണ് മരിച്ചത്. 15 ഓളം പേർക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയൻപാറയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ബസിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഉയർത്തിയിട്ടുണ്ട്.

Read More

എടപ്പാളിൽ പിറകിലേക്ക് നീങ്ങിയ കാർ ഇടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

എടപ്പാൾ : എടപ്പാളിൽ പുറകോട്ട് എടുത്ത കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. എടപ്പാൾ സ്വദേശി മഠത്തിൽ വളപ്പിൽ ജാബിറിന്റെ മകൾ നാലു വയസ്സുള്ള അംറു ബിൻത് ആണ് മരിച്ചത്. മഠത്തിൽ വളപ്പിൽ ഷാഹിറിന്റെ മകൾ അലിയ, 46 വയസ്സുള്ള സിത്താര 61 വയസ്സുള്ള സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11 30 ഓടെ എടപ്പാൾ…

Read More

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ…

Read More

പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി മുതുതലയിലാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സംഭവം നടന്നത്. മുതുതല കൊട്ടിയാട്ടുപറമ്പിൽ 75 കാരനായ വേലായുധനാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കൽ : കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് ഈ അപകടം. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് ഈ ദാരുണസംഭവം. ഇതൊരു ഇറക്കമുള്ള പ്രദേശമായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് സമീപത്തുള്ള വീടിന്‍റെ മുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു. വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്തു….

Read More

വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വർക്കല പേരേറ്റിൽ രോഹിണി (53), മകൾ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ…

Read More

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ യാസീൻ, അൽത്താഫ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീലിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുർഗ ജെസിആർ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ് അൽത്താഫ്. ചടയമംഗലം മഞ്ഞപ്പാറ സ്വദേശിയാണ് മുഹമ്മദ് യാസീൻ….

Read More

ഉത്തർ പ്രദേശിലുണ്ടായ  വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം : ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ വാഹനാപകടത്തിൽ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിൻ്റെയും ഉദയയുടെയും മകൻ ദിപുവാണ് (35) മരിച്ചത്. പട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെ കൂട്ടി തിരികെ വരുന്നതിനിടെ ഇന്നലെയാണ് (വെള്ളിയാഴ്ച) അപകടം ഉണ്ടായത്.ദിപുവിന്റെ ഭാര്യ നിമിഷ, മകൻ ചിന്മയ്, സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. മൃതദേഹം മഹാറാണി ലക്ഷ്മി…

Read More

പതിമൂന്ന് വയസുകാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ഇമാറാത്തി ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. 13നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇഫ്താറിനായി ബന്ധു വീട്ടിലേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൽബ റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനമെത്തിയത് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് റോഡിൽ നിന്ന് തെന്നി മാറുകയും തീപിടിക്കുകയുമായിരുന്നു. മൂന്ന് പേരും കാറിനുള്ളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial