അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.

Read More

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം

തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീര്‍ (50) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്മണ്യന്‍ എന്നയാള്‍ക്കും പരിക്കേറ്റു.

Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്‌സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി…

Read More

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ഫുട്ബോൾ കളിച്ച് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ടു. 25 കാരന് ദാരുണാന്ത്യം. റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്. പന്തളം സ്വദേശി 25 കാരനായ സൂരജ് എസ് ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്. സുരേഷ് കുമാറും ശ്രീലേഖയുമാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്….

Read More

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു പെൺകുട്ടി മരിച്ചു. കട്ടപ്പന സ്വദേശി അനീറ്റ (15) ആണ് മരിച്ചത്. 15 ഓളം പേർക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയൻപാറയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ബസിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഉയർത്തിയിട്ടുണ്ട്.

Read More

എടപ്പാളിൽ പിറകിലേക്ക് നീങ്ങിയ കാർ ഇടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം : മൂന്നുപേർക്ക് പരിക്ക്

എടപ്പാൾ : എടപ്പാളിൽ പുറകോട്ട് എടുത്ത കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. എടപ്പാൾ സ്വദേശി മഠത്തിൽ വളപ്പിൽ ജാബിറിന്റെ മകൾ നാലു വയസ്സുള്ള അംറു ബിൻത് ആണ് മരിച്ചത്. മഠത്തിൽ വളപ്പിൽ ഷാഹിറിന്റെ മകൾ അലിയ, 46 വയസ്സുള്ള സിത്താര 61 വയസ്സുള്ള സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11 30 ഓടെ എടപ്പാൾ…

Read More

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ…

Read More

പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി മുതുതലയിലാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സംഭവം നടന്നത്. മുതുതല കൊട്ടിയാട്ടുപറമ്പിൽ 75 കാരനായ വേലായുധനാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു

കോട്ടക്കൽ : കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് ഈ അപകടം. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് ഈ ദാരുണസംഭവം. ഇതൊരു ഇറക്കമുള്ള പ്രദേശമായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് സമീപത്തുള്ള വീടിന്‍റെ മുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു. വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial