Headlines

നിയന്ത്രണം വിട്ട വാൻ മറിഞ്ഞു 12 പേർക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. വാനിൽ നിന്നും പടർന്ന തീ വലിയ രീതിയിലുള്ള കാട്ടുതീയ്ക്ക് കാരണമായെന്ന് റിപ്പോർട്ട്. വടക്കൻ മെക്സിക്കോയിൽ ഞായറാഴ്ചയാണ് നിയന്ത്രണം വിട്ട വാൻ 120 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. 4 പേർക്ക് പരിക്കേറ്റു.

Read More

ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാറിന് തീ പിടിച്ചു ഡ്രൈവർ പുറത്തേക്കു ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാറിന് തീ പിടിച്ചു. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രികനായ കൃഷ്ണനുണ്ണി പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകിട്ട് 5:30 ഓടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് അപകടം നടന്നത്. വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial