Headlines

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്:വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് രാധാകൃഷ്ണൻ സെവനപ്പിന്‍റെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിച്ചത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

പാചകം ചെയ്യുന്നതിനിടെ വെള്ളമാണെന്ന് കരുതി ആസിഡ് കറിയിൽ ചേർത്തു; മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

കൊൽക്കത്ത: ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ ഒരു കുടുംബത്തിലെ ആറ് പേരെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികൾ അടക്കമാണ് ചികിത്സയിൽ തുടരുന്നത്. പാചകം ചെയ്യുന്നതിനിടെ അബദ്ധത്തിലാണ് ആസിഡ് കറിയിൽ ചേർത്തത് എന്നാണ് ലഭിക്കുന്ന വിവരം. രത്‌നേശ്വര്‍ബതിയിലെ താമസക്കാരനും വെള്ളിപ്പണിക്കാരനായതുമായ സന്തുവിന്റെ വീട്ടിലാണ് സംഭവം. ഭക്ഷണം കഴിച്ചയുടൻ ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ സന്തുവിനെയും കുടുംബാംഗങ്ങളെയും ആദ്യം ഘട്ടലിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന്, കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial