
നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് ഏതൊരു അന്വേഷണത്തെ നേരിടാനും കുടുംബം തയാറാണെന്നു അമ്മ മല്ലിക സുകുമാരൻ
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിൽ പ്രതികരണവുമായി താരത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ഏതൊരു അന്വേഷണത്തെ നേരിടാനും കുടുംബം തയാറാണെന്നും അവർ പറഞ്ഞു. 2022 ല്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനം സംബന്ധിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പ് മാര്‍ച്ച് 29 ന് നോട്ടീസയച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി….