ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്ക്; ആറാഴ്ചത്തെ വിശ്രമം
‘ആട് 3’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രമുഖ നടൻ വിനായകന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നടന്ന സംഘട്ടന രംഗങ്ങൾക്കിടെയാണ് താരത്തിന് പേശീക്ഷതം സംഭവിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് ഡോക്ടർമാർ ആറാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ ഷൂട്ടിംഗ് സെട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പേശികൾക്ക് ക്ഷതമേറ്റു. കൊച്ചിയിൽ ചികിത്സ തേടിയ വിനായകന് എം.ആർ.ഐ (MRI) സ്കാനിംഗിലൂടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. ‘ആട് 3’: മലയാളത്തിലെ വരാനിരിക്കുന്ന…

