എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് എന്താണ് തടസം?: കേന്ദസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്ന് കേന്ദ്രസർക്കാറിനോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ വാക്ക് പാഴ്വാക്ക് മാത്രമാണോയെന്നും കോടതി ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിൽ എയിംസ് നടപ്പിലാക്കുമ്പോൾ കേരളത്തോട് വിവേചനം കാണിക്കരുതെന്നും കോടതി പറഞ്ഞു.അതേസമയം 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021,…

