Headlines

സഹകരണ ജീവനക്കാരെയും സഹകരണ മേഖലയെയും സംരക്ഷിക്കണം. കെ സി ഇ സി (എ ഐ റ്റി യു സി )

തിരുവനന്തപുരം:സഹകരണ ജീവനക്കാരുടെ വിവിധ വിഷയങ്ങളും സ്ഥാപനങ്ങൾ നേരിടുന്ന സമകാലിക വിഷയങ്ങളും അടിയന്തരമായി ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു. മാർച്ചിന് കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബെൻസി തോമസ്, പ്രകാശ്…

Read More

ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതല : എഐടിയുസി

തിരുവനന്തപുരം : സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് എഐടിയു സി സംസ്ഥാന പ്രസിഡന്റ് ടി ജെ  ആഞ്ചലോസ്  പറഞ്ഞു. എ ഐ ടി യു സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ തുടർന്നും പരാതികൾ നൽകണമെന്നുള്ള സർക്കാർ നിലപാട് അടിസ്ഥാനമില്ലാത്തതാണ്. സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കൃത്യമായ നിർദ്ദേശം…

Read More

മീനാങ്കൽ ജനവാസ മേഖലയിലെ കാട്ടാന ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണം:എഐറ്റിയുസി

തിരുവനന്തപുരം: മീനാങ്കൽ വിതുര റോഡിലെ പന്നിക്കുഴി മണ്ണാത്തിപ്പാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുകയാണ്. വനം വകുപ്പ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ആര്യനാട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പന്നിക്കുഴി മണ്ണത്തിപാറ വഴി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാഹനത്തിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി വീടുകളും ജനവാസവും ഉള്ള ഇവിടെ…

Read More

തൊഴിലാളി വിരുദ്ധ സർക്കാറിനെ പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മാങ്കോട് രാധാകൃഷ്ണൻ

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ പത്തുവർഷമായി തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കി മുന്നോട്ടുപോകുന്ന കേന്ദ്ര ബിജെപി സർക്കാരിനെ പുറത്താക്കാൻ തൊഴിലാളികളും കർഷകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുവേണ്ടി ചേർന്ന എ ഐ ടി യു സി ജില്ലാ കൗൺസിൽ യോഗം തൈക്കാട് ജെ ചിത്തരഞ്ജൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ചൂഷണം ചെയ്ത് കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാട് എടുക്കുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലമായി പടുത്തുയർത്തിയ…

Read More

ഹിന്ദുസ്ഥാൻ ലൈഫ് കെയർ ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം: മീനാങ്കൽ കുമാർ

തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരുടെ കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. എ ഐ ടി യു സി, ഐ എൻ ടി യു സി സംയുക്തമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധരണയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 മുതൽ ലാറ്റക്സ് ജീവനക്കാർക്ക് ഉള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യാത്തതിലുള്ള മാനേജ്മെന്റിന്റെ…

Read More

സപ്ലൈകോയോടുള്ള സർക്കാരിന്റെ ചിറ്റമ്മ നയം തിരുത്തണം – എ ഐ ടി യു സി

തിരുവനന്തപുരം സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ നട്ടെല്ലായ സപ്ലൈകോയ്ക്ക് തുക അനുവദിക്കാത്ത ധനകാര്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ചിറ്റമ്മ നയം തിരുത്തണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സപ്ലൈകോയ്ക്ക് വിവിധ ഇനങ്ങളിലായി സർക്കാരിൽ നിന്നും നൽകാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇത് ഉൾപ്പെടെ പൊതു വിപണി ഇടപെടലിനും ബഡ്ജറ്റിൽ തുക വകയിരുത്താത്തതും സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇക്കഴിഞ്ഞ ഓണക്കാലം മുതൽ…

Read More

അഴിമതിയും തൊഴിലാളി വിരുദ്ധനടപടികളും പിന്തുടരുന്ന അഗ്രോ എം ഡി യെ പിരിച്ചു വിടുക: മീനാങ്കൽ കുമാർ

തിരുവനന്തപുരം: അഴിമതിയും തൊഴിലാളി വിരുദ്ധ നടപടികളും പിന്തുടരുന്ന അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ എം ഡി യെ പിരിച്ചു വിടണമെന്ന് അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. അനധികൃതമായ നിയമനങ്ങൾ റദുചെയ്യുക, എം ഡി പ്രതാപ് രാജിന്റെ അഴിമതിയെ കുറിച് അന്വേഷിക്കുക, ജീവനക്കാരുടെ ശമ്പളകുടിശിക ആനുകൂല്യങ്ങളും വിതരണം ചെയ്യുക, അഴിമതിക്കാരനായ എം ഡി യെ പിരിച്ചു…

Read More

എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു;ടി ജെ ആഞ്ചലോസ് പ്രസിഡൻ്റ്, കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി

കൊച്ചി: എ ഐ ടി യു സി 18-ാംമത് സംസ്ഥാന്ന സമ്മേളനം സമാപിച്ചു. പ്രസിഡൻറായി ടി ജെ ആഞ്ചലോസ് ,ജനറൽ സെക്രട്ടറിയായി കെ പി രാജേന്ദ്രൻ , ട്രഷറായി പി സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡൻറുമാരായി വിജയൻ കുനിശ്ശേരി , വാഴൂർ സോമൻ , പി രാജു , കെ പി ശങ്കരദാസ് , താവം ബാലകൃഷ്ണൻ , കെ വി കൃഷ്ണൻ , പി കെ മൂർത്തി , കെ മല്ലിക , കെ എസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial