തമിഴ്നാട്ടിൽ എൻഡിഎ യിൽ പൊട്ടിത്തെറി; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് എ.ഐ.എ.ഡി.എം.കെ. ദേശീയ തലത്തിൽ എൻ.ഡി.എയിൽ തുടരും. സംസ്ഥാനത്ത് ഇനി എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യകക്ഷികളല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ‘എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിലില്ല. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാകും ഇനി സഖ്യം തീരുമാനിക്കുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ’-ഡി. ജയകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പരമർശമാണ് എ.ഐ.എ.ഡി.എം.കെയുടെ പെട്ടെന്നുള്ള…

