
എസി മോഷണത്തെ തുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി; ആലപ്പുഴ ഇഎസ്ഐയിലെ എസി മോഷണക്കേസ് പ്രതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ ഇഎസ്‌ഐ ആശുപത്രിയിലെ എസി മോഷണം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. നിരവധി ശസ്ത്രക്രിയകളടക്കം മുടക്കിയ എസി മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. പാതിരാപ്പള്ളി പടിഞ്ഞാറെക്കര ചെട്ടിക്കാട് ദേവസ്യയുടെ മകൻ ആൻഡ്രൂസ് (25) ആണ് പിടിയിലായത്. കഴിഞ്ഞ എപ്രിൽ 21നാണ് സംഭവം. ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇഎസ്ഐ ആശുപത്രിയിൽ നിന്ന് 2 എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ മുതലുകൾ ആണ്…