പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം,: പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അർഹരായവർക്ക് ഇന്ന് രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളിൽ ചേരാം. ടിസി, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ നിർബന്ധമാണ്. യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസൽ ഹാജരാക്കാൻ സാവകാശം ലഭിക്കും. ആദ്യ ഓപ്ഷനിൽ തന്നെ അലോട്‌മെന്റ് ലഭിച്ചവർ സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ആവശ്യമെങ്കിൽ താത്കാലിക പ്രവേശനമാകാം.തത്സമയ വാർത്ത,/ ആകെ 4,63,686 അപേക്ഷകളാണ്. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 3,16,507. ഇതിൽ 2,43,155 പേർക്കാണ് ഇതുവരെ അലോട്‌മെന്റ് ലഭിച്ചത്. രണ്ടാം അലോട്‌മെന്റിനു ശേഷം…

