ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു; കിട്ടിയത് മാർബിൾ കഷ്ണം, പഴന്തുണി
കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം തേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23നു ശേഷം മറുപടി പറയാം എന്നാണ് അധികൃതർ പറയുന്നത്. നാട്ടിലെത്തിയപ്പോൾ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണൽ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ 14 ആണ് ഡോൺ…

