യുവനടിയും സഹ സംവിധായികയും അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി പിടിയിൽ
ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജോജു നായകനായ ‘ആരോ’ സിനിമയിൽ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പൊലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു….

