
പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ വെറുതെ വിട്ട് കോടതി; വിധിക്കെതിരെ അപ്പീൽ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടർ
തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ പരിഗണിച്ചില്ലെന്ന് ഡോക്ടർ. കേസിൽ മകനെ വെറുതെവിട്ട കോടതി വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. കാരോടു സ്വദേശി തങ്കപ്പനാണ് കമ്പിവടികൊണ്ടുള്ള മകന്റ അടിയേറ്റ് മരിച്ചത്. തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടർ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്ത് കൈമാറി. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ്…