Headlines

അരവിന്ദ് കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ…

Read More

ഡല്‍ഹി മദ്യനയ അഴിമതി കേസ്: കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാലുദിവസം കൂടി കസ്റ്റഡി നീട്ടി, ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കെജരിവാളിനെ ഹാജരാക്കണമെന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഇഡിയോട് ആവശ്യപ്പെട്ടു. അരവിന്ദ് കെജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരവേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം…

Read More

കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ്‍രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. കേജ്‍രിവാളിന്റെ ഭാര്യ സുനിതയും കോടതിയിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിട്ടുണ്ട്. ഡൽഹി റോസ് അവന്യു കോടതിക്ക് മുന്നിൽ വലിയ…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല, ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. കെജ്‌രിവാള്‍ അറസ്റ്റ് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് കേസ് പരിഗണിച്ചത്. അറസ്റ്റ് ചോദ്യംചെയ്തും ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചു. ഏപ്രില്‍ മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും. അറസ്റ്റും…

Read More

ഇഡിയുടെ കസ്റ്റഡിയിലിരുന്ന് കെജ്രിവാളിന്റെ ഡൽഹി ഭരണം; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരുന്ന് അരവിന്ദ് കെജ്രിവാളിന്റെ ഡൽഹി ഭരണം. കസ്റ്റഡിയിരിക്കെ ഡൽഹി മുഖ്യമന്ത്രി എന്ന നിലയിലുള്ള ആദ്യ ഉത്തരവിറക്കി അരവിന്ദ് കേജ്‌രിവാൾ. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കേജ്‌രിവാൾ ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial