ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മക്കെതിരെ അപകീർത്തി പരമായ പോസ്റ്റുകൾ; അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്കും കോടതിക്കും എതിരെ അപകീർത്തികരവും അവഹേളനപരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. നടപടികൾ ആരംഭിച്ചതിന് പിന്നാലെ മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ പിന്മാറുകയും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. കോടതിയലക്ഷ്യ…

