നടി അർച്ചന കവി വിവാഹിതയായി;റിക്ക് വര്‍ഗീസ് ആണ് വരൻ
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ വിവാഹമോചിതയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്. അർച്ചന കവി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി രണ്ടാം വിവാഹത്തിന്റെ സൂചനയാണെന്ന തരത്തിൽ നെറ്റിസൺസിനിടയിൽ ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത എത്തിയിരിക്കുന്നത്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചനയാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നത്. ‘ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ…

