ആരാധകരെ ഞെട്ടിച്ച് അരിജിത് സിങ്; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ സംഗീത ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് പ്രശസ്ത പിന്നണി ഗായകൻ അരിജിത് സിങ് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സന്ദേശത്തിൽ, ഇനിമുതൽ പുതിയ സിനിമകളിൽ പിന്നണി ഗായകനായി കരാറുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷം ഒരു ശ്രോതാവെന്ന നിലയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിമുതൽ ഒരു പിന്നണി ഗായകനെന്ന നിലയിൽ പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവം അറിയിക്കുന്നു. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു…

