ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ 2018 മുതല്‍ പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനം. ചില വിഭാഗങ്ങള്‍ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്‍കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് അവരുടെ…

