എസ്ബിഐയുടെ എടിഎം ഇടപാട് നിരക്കുകളിൽ വർധന; ഈ പരിധി കവിഞ്ഞാൽ, പുതുക്കിയ നിരക്കുകൾ ബാധകമാകും
ന്യൂഡൽഹി: എടിഎം ഇടപാട് നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ. എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളാണ് വർധിപ്പിച്ചിരിക്കുന്നത്. 2025 ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പുതിയ നിരക്കുകൾ ഈടാക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകൾ എസ്ബിഐ വർധിപ്പിച്ചത്. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, ഇനി മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ എസ്‌ബിഐ ഉപഭോക്താക്കൾ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും…

