
ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് എഴുതി;സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്താണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ലിജിനെയാണ് സഹപാഠിയുടെ അച്ഛൻ ഒരു ദയയും കൂടാത്ത മർദിച്ചത്. ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം ഉണ്ടായത്. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്….