ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്
പാലക്കാട് :ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ – ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത…

