ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്
തളിപ്പറമ്പ്: ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ പയ്യാവൂർ സ്വദേശി പ്രദീപ്‌കുമാറിനെതിരെയാണ് കേസെടുത്തത്. 22 നാണ് കേസിനാസ്‌പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിംഗിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിംഗ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ദേഹത്ത് കടന്നുപിടിച്ചുവെന്നാണ് പരാതി. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം മുതൽ പ്രദീപ്‌കുമാർ ഒളിവിലാണ്

