
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്. നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ 3-6, 6-2, 5-7 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് മാഡിസൻ കീസ് കന്നി കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ മാഡിസൻ കീസ് ആദ്യം മുതൽ തന്നെ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ താരത്തിന് കാലിടറിയെങ്കിലും മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബെലാറൂസ് താരത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായാണ് ബെലാറൂസ് താരം സബലേങ്ക കോർട്ടിലെത്തിയത്….