കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം
ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴൽകൾ’ എന്ന…

