Headlines

സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം
രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്

തിരുവനന്തപുരം:കവി സാംബശിവൻ മുത്താനയുടെ ഓർമ്മക്കായി നൽകുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അര്‍ഹനായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.സാംസ്ക്കാരിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്ന സാംബശിവൻ മുത്താന അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മലയാളവേദി സാംസ്ക്കാരിക സംഘടനയാണ് വർഷങ്ങളായി അവാർഡ് നൽകി വരുന്നത്.ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, മടവൂര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.

Read More

ജയ്പൂർ നാഷണൽ സിനി ഫെസ്റ്റിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം

ആറ്റിങ്ങൽ : ജയ്പൂർ നാഷണൽ സിനിഫെസ്റ്റിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം.ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത് .സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.ചായമൻസയുടെ പ്രത്യേകതകളാണ് ഡോക്യുമെൻ്ററിയുടെ പ്രതിപാദ്യം.

Read More

ശശി തരൂരിന്; സവർക്കർ പുരസ്കാരം

HRDS ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്ക‌ാരം കോൺഗ്രസ് MP ശശി തരൂരിന്. അവാർഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദുത്വ വർഗീയ നേതാവ് സവർക്കറിന്റെ പേരിലെ അവാർഡ് ഇതിനകം വിവാദമായിട്ടുണ്ട്. തനിക്ക് ഇത്തരം ഒരു അവാർഡ് ലഭിച്ചുവെന്ന ഒരുവിവരവും ഇല്ലെന്നാണ് തരൂർ പറയുന്നത്. പൊതുസേവന ഇടപെടലുകളാണ് പുരസ്കാരത്തിനുള്ള മാനദണ്ഡമെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി

Read More

മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി യുടെ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിക്ക് ലഭിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന പരിപാടിയിൽകവിയും മലയാളം മിഷൻ ഡയറക്ട റുമായ മുരുകൻ കാട്ടാക്കട , ചലച്ചിത്ര താരം സുധീർ കരമന എന്നിവരിൽ  നിന്ന് ഡോക്യുമെൻ്ററി യുടെ സംവിധായിക ബിന്ദു നന്ദന പുരസ്കാരം ഏറ്റുവാങ്ങി.വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർമാൻ ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ജി വേണുഗോപാൽ മുഖ്യാഥിതി  ആയി.സൗത്ത്…

Read More

കൊച്ചു പ്രേമൻ സ്മാരക പുരസ്ക്കാരം നടൻ പയ്യന്നൂർ മുരളിക്ക്; പുരസ്കാരം നാളെ സമ്മാനിക്കും

ആറ്റിങ്ങൽ:പ്രശസ്ത സിനിമ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായികൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽനടനും നാടകസംവിധായകനുമായ പയ്യന്നൂർമുരളിക്ക് 16ന് സമ്മാനിക്കും. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ  നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ  മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനാകും. പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ പുരസ്ക്കാരം നൽകും.  സിനിമനടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷകസംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ…

Read More

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ആറ്റിങ്ങൽ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവ ൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്,സംവിധായകരായ ഡോ പ്രവീൺ ഇറവങ്കര,ശ്രീജിത്ത് പലേരി,മഹേഷ് പഞ്ജു,സന്തോ ഷ് പി ഡി,നൗഷാദ്,ഡോ ഗിരീഷ് കുമാർ വി,ഡോ ആർ എസ്…

Read More

മികച്ച ഡോക്യുമെൻ്ററി  സംവിധാനത്തിനുള്ള പുരസ്കാരം ബിന്ദുനന്ദനക്ക് ലഭിച്ചു

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി  സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.നിരൂപകൻ സുനിൽ സി ഇ ,ചലച്ചിത്ര താരം മായ വിശ്വനാഥ്,സംവിധായകൻ ടി എസ് സുരേഷ് ബാബു,ദീപ സുരേന്ദ്രൻ തുടങ്ങിയവർ…

Read More

രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്കാരം

തിരുവനന്തപുരം:ഭാരത് ഭവനിൽ സംസ്ക്കാര സാഹിതി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. കൊല്ലം അനശ്വരയുടെ “ആകാശത്തൊരു കടൽ ” എന്നനാടകത്തിലെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. സാംസ്ക്കാരികോൽസവത്തിൻ്റെ ഭാഗമായാണ് നാടക മത്സരം സംഘടിപ്പിച്ചത്. സംഗീത നാടക അക്കാഡമി മുൻചെയർമാൻ സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

Read More

ഈശ്വർ എം വിനയന് മുസ്ലിംലീഗിന്റെ സ്നേഹാദരവ്

നെടുമങ്ങാട്: മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ രാജ്യാന്തര_ സംസ്ഥാന ക്വിസ് പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകൻ എൽ ആർ വിനയചന്ദ്രന്റെയും, മഞ്ജു മനുസ് ഹട്ടിന്റെയും മകൻ ഈശ്വർ എം വിനയന് മുസ്ലിം ലീഗ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും, തിരൂരങ്ങാടി എം എൽ എയും ആയ കെ പി എ മജീദ് മൊമെന്റോ നൽകി, പൊന്നാട അണിയിച്ചു അനുമോദിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ്…

Read More

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം പിണറായി വിജയൻ;സംസ്ഥാന  ഇ-ഗവേർണൻസ്  അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും  അത് ഔദാര്യമല്ല  ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന  ഇ-ഗവേർണൻസ്   അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ  നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും  ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്.  പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial